മോഷ്ടിച്ച ഓട്ടോ അപകടത്തില്‍പ്പെട്ടു; യുവാവ് പിടിയില്‍

HIGHLIGHTS : Stolen auto meets with accident; youth arrested

cite

കോഴിക്കോട്: എരഞ്ഞിപ്പാലത്തുനിന്ന് ഓട്ടോ മോഷ്ടിച്ച കേസില്‍ യുവാവ് പിടിയില്‍. ചെറുവണ്ണൂര്‍ കിഴക്കേ കണ്ടോത്തുപറമ്പ് തൊണ്ടി വീട്ടില്‍ അന്‍വറിനെ(23)യാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ച സരോവരം പിഎച്ച്ഡി റോഡില്‍ നിര്‍ത്തിയിട്ട എരഞ്ഞിക്കല്‍ സ്വദേശി ശിവദാസന്റെ ഓട്ടോയാണ് മോഷ്ടിച്ചത്.

മോഷ്ടിച്ച ഓട്ടോ കോട്ടക്കടവില്‍ കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. സ്ഥലത്തെത്തിയ ഫറോക്ക് പൊലീസ് പ്രതിയെ തടഞ്ഞുവച്ച് നടക്കാവ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!