പരപ്പനങ്ങാടി:പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മാണ പ്രവര്‍ത്തി ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കും മന്ത്രി സജി ചെറിയാന്‍. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ലക്ഷ്യം വെച്ച് ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച തീരസദസ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഇന്‍ഷൂറന്‍സ് ഇല്ലാതെ കടലിലിറങ്ങുന്ന ബോട്ടുകള്‍ക്കെതിരെയും വള്ളങ്ങള്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്നും ഫിഷറീസ് കോളനികളിലെ ഇരട്ട വീടുകള്‍ ഒറ്റ വീടാക്കാനുള്ള നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലും തിരൂരങ്ങാടി മണ്ഡലത്തിന്റെ വികസനത്തിനായി കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.പി.എ മജീദ് എം.എല്‍.എ. അധ്യക്ഷനായി. പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ തിരുരങ്ങാടി മണ്ഡലത്തിലെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ജന പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ട്രേഡ് യൂനിയന്‍ നേതാക്കള്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. മികവ് തെളിയിച്ചവരെ ആദരിക്കലും മറ്റു ആനുകൂല്യ വിതരണവും നടത്തി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ പരപ്പനങ്ങാടി, ആലുങ്ങല്‍ബീച്ച്, അരയന്‍കടപ്പുറം എന്നീ മത്സ്യഗ്രാമങ്ങളിലെ തീരദേശവാസികള്‍ക്കായാണ് തീരസദസ്സ് സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഐ.എ.എസ്, നഗരസഭ ചെയര്‍മാന്‍ ഉസ്മാന്‍ അമ്മറമ്പത്ത്, കൂട്ടായി ബഷീര്‍, ടി.മനോഹരന്‍, കെ.ഷഹര്‍ബാനു, പി.വി. മുസ്തഫ, പി.പി.ഷാഹുല്‍ ഹമീദ്, ഉമ്മര്‍ ഒട്ടുമ്മല്‍, സി. നിസാര്‍ അഹമ്മദ്, നിയാസ് പുളിക്കലകത്ത്, സുരേഷ് ബാബു, പി.പി.സൈതലവി, എച്ച്. ഹനീഫ, രേണുകദേവി എന്നിവര്‍ സംസാരിച്ചു. അദീല അബ്ദുല്ല ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



