അര്‍ജന്റീനന്‍ ലോകകപ്പ് ഫുട്‌ബോള്‍ സൂപ്പര്‍ താരം എമിലിയാനോ മാര്‍ട്ടിനന്‍സ് ഇന്ത്യയില്‍

കൊല്‍ക്കത്ത: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം എമിലിയാനോ മാര്‍ട്ടിനന്‍സ് ഇന്ത്യയിലെത്തി. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് എമിലിയാനോ മാര്‍ട്ടിനന്‍സിന് ലഭിച്ചത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് എമി കൊല്‍ക്കത്തയിലെത്തിയത്. വിവിധ പരിപാടികളിലും എമിലിയാനോ പങ്കെടുക്കും. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയില്‍ നിന്നാണ് മാര്‍ട്ടിനന്‍സ് ഇന്ത്യയിലേക്ക് എത്തിയത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകകപ്പിലെ മികച്ച പ്രകടനത്തിന് മാര്‍ട്ടിനന്‍സിനെ ബംഗ്ലാദേശ് പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഇന്ത്യയില്‍ എത്തിയതില്‍ സന്തോഷമെന്ന് എമിലിയാനോ മാര്‍ട്ടിനന്‍സ് പറഞ്ഞു. ഇന്ത്യയിലേക്കുള്ള വരവ് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇവിടേയ്ക്ക് വരുമെന്ന് താന്‍ വാഗ്ദനം ചെയ്തിരുന്നതായും എമിലിയാനോ മാര്‍ട്ടിനന്‍സ് പറഞ്ഞു.

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ നിര്‍ണായക സാന്നിധ്യമായിരുന്നു എമിലിയാനോ മാര്‍ട്ടിനന്‍സ്. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നിര്‍ണായക കിക്കുകള്‍ എമിലിയാനോ തടഞ്ഞിട്ടു. ലോകകപ്പിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം എമിലിയാനോയ്ക്കാണ് ലഭിച്ചത്.

https://twitter.com/SamisDaily/status/1675779957707120642?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1675779957707120642%7Ctwgr%5E5b9acfa60245a5ed415ea27c4a1d810272216fb1%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.reporterlive.com%2Ffootball%2F2023%2F07%2F03%2Fhappy-to-be-in-india-emiliano-martinez

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top