HIGHLIGHTS : Stephen Devassi, who has taken the world by storm from drums to keyboards
കോഴിക്കോട്: ‘ഡ്രംസ് പഠിക്കാനുള്ള ആഗ്രഹത്തില്‍ നിന്നും അച്ഛന്റെ നിര്‍ബന്ധപ്രകാരമായിരുന്നു ഞാന്‍ കീബോര്‍ഡ് തിരഞ്ഞെടുത്തത്’ എന്ന് സ്റ്റീഫന്‍ ദേവസി. മാധ്യമ പ്രവര്‍ത്തകന്‍ ഷിബു മുഹമ്മദുമായി നടത്തിയ ‘ഒരു കീബോര്‍ഡിസ്റ്റിന്റെ സംഗീതയാത്ര’ എന്ന ചര്‍ച്ചയിലാണ് സ്റ്റീഫന്‍ ഡ്രംസ് പഠിക്കാനുള്ള ആഗ്രഹത്തില്‍ നിന്നും കീബോര്‍ഡിലേക്കെത്തിയ അനുഭവം പങ്കുവെച്ചത്.
പിയാനോയും ചര്‍ച്ചും എന്നതിലും ദൈവവും സംഗീതവുമാണ് ബന്ധപ്പെട്ടിരിക്കുന്നത്. ആത്മീയാന്തരീക്ഷം കൊണ്ടുവരുന്നത് സംഗീതമാണെന്നും സംഗീതം ദൈവികമാണെന്നും സ്റ്റീഫന്‍ പറഞ്ഞു. അമ്പലത്തിലെ പരിപാടിയായാലും പള്ളിയിലെ പരിപാടിയായാലും താന്‍ പോകുമെന്നും സംഗീതം താന്‍ ജീവിതമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കീബോര്‍ഡും ഗിറ്റാറും വന്നതോടെയാണ് ലോകോത്തര സംഗീതം ഇന്ത്യയിലെത്തിയതെന്ന് സൂചിപ്പിച്ചുകൊണ്ട് കീബോര്‍ഡ് ഇന്ത്യന്‍ സംഗീതത്തോട് യോജിക്കുന്നില്ല എന്ന പൊതു അഭിപ്രായത്തിനു അദ്ദേഹം മറുപടി നല്‍കി. ബാലഭാസ്‌കറിന്റെ വയലിനിലെ മാന്ത്രികതയും ചര്‍ച്ചയുടെ വിഷയമായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു