
കുഞ്ഞിരാമൻ വൈദ്യർ എൻഡോവ്മെന്റ് അവാർഡ് സമ്മാനിച്ചു
2023 – 2024 അധ്യയന വർഷത്തെ കുഞ്ഞിരാമൻ വൈദ്യർ എൻഡോവ്മെന്റ് ഗോൾഡ് മെഡൽ അവാർഡ് തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിലെ അഞ്ചു വർഷ ബി.ബി.ബി. എൽ.എൽ.ബി. ( ഹോണേഴ്‌സ് ) വിദ്യാർഥിനിയായിരുന്ന വർണനാ വത്സന് സമ്മാനിച്ചു. മികച്ച നിയമ വിദ്യാർഥിക്ക് പിതാവിൻറെ പേരിൽ എൻഡോവ്മെന്റ് പുരസ്‌കാരം ഏർപ്പെടുത്തിയത് മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണാണ്. ഇദ്ദേഹവും വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രനും ചേർന്ന് അവാർഡ് സമ്മാനിച്ചു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാംരാജ്, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീൻ, അഡ്വ. എൽ.ജി. ലിജീഷ്, ടി.ജെ. മാർട്ടിൻ, എ.കെ. അനുരാജ്, നിയമ പഠന വകുപ്പ് കോ – ഓർഡിനേറ്റർ കെ. മുസമ്മിൽ അമീൻ, വിദ്യാർഥി ക്ഷേമ വിഭാഗം ഡീൻ ഡോ. സി. പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.
ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ സീറ്റൊഴിവ്
കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിലെ ആറുമാസ “ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ” കോഴ്‌സിൽ സംവരണ വിഭാഗത്തിൽ ഏതാനും സീറ്റൊഴിവുണ്ട്. എസ്.സി., എസ്.ടി., ഇ.ഡബ്ല്യൂ.എസ്. വിഭാഗങ്ങളിലാണ് ഒഴിവ്. താത്പര്യമുള്ളവർ വിദ്യാഭ്യാസ, സംവരണ യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 27-ന് രാവിലെ 10 മണിക്ക് സർവകലാശാലാ ഇ.എം.എം.ആർ.സി. ഓഫീസിൽ ഹാജരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും. ഫോൺ : 9946823812, 9846512211.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെയും സർവകലാശാലാ സെന്ററുകളിലെയും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ട്, നാല് സെമസ്റ്റർ ( 2018, 2019, 2020 പ്രവേശനം ) ബി.എഡ്. സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി ഫെബ്രുവരി 27 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ്, ചലാൻ രസീത്, മാർക്ക് ലിസ്റ്റുകളുടെ പകർപ്പ് മുതലായവ പരീക്ഷാഭവനിൽ ലഭ്യമാക്കേണ്ട അവസാന തീയതി മാർച്ച് 31.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ( 2023 ബാച്ച് ) ബി.വോക്. ഫിഷ് പ്രോസസ്സിംഗ് ടെക്‌നോളജി നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 29-ന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. അസ്മാബി കോളേജ് വെമ്പല്ലൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ( CBCSS – 2022 പ്രവേശനം ) ബി.ടി.എ. നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി മൂന്ന് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ വിവിധ ബി.വോക്. ഏപ്രിൽ 2023, ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഏഴു വരെ അപേക്ഷിക്കാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



