
കേരളത്തിലെ യുവ സംരംഭകരുടെ വളര്‍ച്ചയ്ക്കും പുതിയ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനുമായി അസാപ് കേരള, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (KSIDC) സഹകരണത്തോടെ ‘ഡ്രീംവെസ്റ്റര്‍ 2.0” പദ്ധതി സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ആശയങ്ങളെ സംരംഭങ്ങളായി മാറ്റാനുള്ള അവസരവും സാമ്പത്തിക പിന്തുണയും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശില്‍പശാലകള്‍, ഡിസൈന്‍ തിങ്കിങ് ശില്‍പശാല, ഐഡിയത്തോണ്‍ മത്സരം എന്നീ മൂന്ന് ഘട്ടങ്ങളായാണ് നടപ്പാക്കുക.
ആദ്യ ഘട്ട ബോധവത്കരണ ശില്പശാലകള്‍ ഡിസംബര്‍ മാസത്തില്‍ വിജയകരമായി നടപ്പിലാക്കിയിരുന്നു. അടുത്തഘട്ടമായി നടത്തപ്പെടുന്ന സംസ്ഥാനതല ഐഡിയത്തോണ്‍ മത്സരത്തിനായി താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 3 മുതല്‍ 5 പേര് അടങ്ങുന്ന ടീമുകളായി പേര് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്ന ടീമുകള്‍ക്ക് വേണ്ടി ശില്‍പശാല സംഘടിപ്പിക്കും. ഈ വര്‍ക്ഷോപ്പിലൂടെ ഒരു ആശയത്തെ എങ്ങനെ വികസിപ്പിക്കാമെന്നും അവയെ ഒരു ബിസിനസ് ആയി മാറ്റാമെന്നുമുള്ള വിശദമായ പരിശീലനം ലഭിക്കും.
സംസ്ഥാന തലത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങള്‍ക്ക് അംഗീകാരവും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായവും ലഭ്യമാക്കാന്‍ ഉതകുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മികച്ച ആശയങ്ങള്‍ കൈവശമുള്ള പ്രീ ഫൈനല്‍, ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് https://connect.asapkerala.gov.in/events/12582 എന്ന ലിങ്ക് വഴി ജനുവരി 25 വരെ അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



