വാക് ഇന്‍ ഇന്റര്‍വ്യൂ

വാക് ഇന്‍ ഇന്റര്‍വ്യൂ

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസ് നു കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എ.സി കം റഫ്രിജറേഷന്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ജനുവരി 27ന് രാവിലെ 10 ന് ഓഫീസില്‍ ഹാജരാകണമെന്ന് ആശുപത്രി സൂപ്രന്റ് അറിയിച്ചു. റഫ്രിജറേഷന്‍ ആന്‍ഡ് എ.സി ടെക്‌നീഷ്യനായി കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്.

അപേക്ഷ ക്ഷണിച്ചു

അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025 (സപ്ലിമെന്ററി) പരീക്ഷക്കായി 2019-ല്‍ പ്രവേശനം നേടിയ രണ്ടാം വര്‍ഷ ട്രെയിനികളില്‍ നിന്നും 2020-മുതല്‍ 2023 വരെ പ്രവേശനം നേടിയ റഗുലര്‍, പ്രൈവറ്റ് ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി ആറിന് വൈകീട്ട് അഞ്ച് വരെ ബന്ധപ്പെട്ട ഐടിഐ-കളില്‍ അപേക്ഷ നല്‍കാം.

സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍

തവനൂരില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവന്‍ താഴെ നല്‍കിയിരിക്കുന്ന ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ എജ്യൂകേറ്റര്‍, മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ത്സ്തികകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും ബയോഡാറ്റയും അപേക്ഷയും സഹിതം ഫെബ്രുവരി 11ന് രാവിലെ 10ന് തവനൂര്‍ പ്രതീക്ഷ ഭവനില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് സൂപ്രന്റ് അറിയിച്ചു.
വിവരങ്ങള്‍ക്ക്: 0494 269 9050. ഇ മെയില്‍: pratheekshabhavanthavanurmlp@gmail.com

ലാബ് ടെക്‌നീഷ്യന്‍

മാറാക്കരെ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബി എസ് സി (എം എല്‍ ടി) / എം എല്‍ ടി ഡിപ്ലോമയും പാരമെഡിക്കല്‍ കൗണ്‍സില്‍ റജിസ്‌ട്രേഷനും നിര്‍ബന്ധം. ഉദ്യോഗാര്‍ഥികള്‍ ജനുവരി 29ന് രാവിലെ 11ന് മാറാക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന കൂടികാഴ്ച്ചക്ക് ഹാജരാകണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top