ലൈംഗികാതിക്രമ കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാള്‍ റിമാന്റില്‍. കുട്ടിയുടെ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി റിമാന്‍ഡ് ചെയ്തത്.

2016 ലാണ് സംഭവം നടക്കുന്നത്. കുട്ടിയും മാതാവും പ്രതിക്കൊപ്പം സൗദിയില്‍ പോവുകയായിരുന്നു. ഈ സമയത്ത് മാതാവിനെ മുറിയില്‍ പൂട്ടിയിട്ട് കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

പ്രതി കഴിഞ്ഞ വ്യാഴാഴ്ച മുംബൈ വിമാനത്താവളത്തിലെത്തിയപ്പോള്‍ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞുവെക്കുകയും അന്വേഷണ ഉദ്യോസ്ഥരെ വിവരമറിയിക്കുകയുമായിരുന്നു.

Share news
error: Content is protected !!
Scroll to Top