തിരൂര്‍:മൂന്നു വയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛനെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി അനന്തരാജ(21) നെതിരെയാണ് തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. തിരൂര്‍ മുത്തൂരില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കുട്ടിയെ രണ്ടാനച്ഛന്‍ മാരകമായി ഉപദ്രവിക്കുന്നുവെന്ന ചൈല്‍ഡ് ഹെല്‍പ്പ് ലൈനിന് ലഭിച്ച പരാതിയലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടി താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും കുട്ടിയുടെ മാതാവും രണ്ടാനച്ഛനും കുട്ടിയോട് സംസാരിക്കാന്‍ അനുവദിച്ചില്ല. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ മാതാവിനൊപ്പം കുട്ടിയെ തിരൂര്‍ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷെല്‍ട്ടര്‍ ഹോം കൗണ്‍സിലര്‍ നടത്തിയ കൗണ്‍സിലിംഗിന്‍ കുട്ടി ഉപദ്രവമേറ്റതായി പറഞ്ഞത്. മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ചു ദേഹമാസകലം തല്ലുകയും മുഖത്ത് കടിച്ച് മുറിവേല്‍പ്പിക്കുകയും കാലില്‍ പിന്‍ കുത്തിക്കയറ്റിയതായും കുട്ടി കൗണ്‍സിലറോട് പറഞ്ഞു.കൂടാതെ വെള്ളത്തില്‍ മുക്കുകയും പുറത്ത് കല്ലുവെച്ചടിച്ചതായും പറയുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പോലീസിനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.കുട്ടിയുടെ മാതാവ് പോലീസില്‍ മൊഴി നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബന്ധുവിന്റെ മൊഴിയിലാണ് തിരൂര്‍ പോലീസ് കേസെടുത്തത്. തുടര്‍ന്ന് പ്രതിയെ വധശ്രമ കേസ് ചുമത്തി അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതിയെ തിരൂര്‍ റിമാന്റു ചെയ്തു.
തമിഴ്‌നാട് സ്വദേശിയായ കുട്ടിയുടെ മാതാവ് കുട്ടിയുടെ പിതാവിനെ ഉപേക്ഷിച്ച് ആനന്ദരാജിനൊപ്പം സെപ്തംബറിലാണ് കേരളത്തിലേക്ക് വന്നത്.




