നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടിക്ക് സ്റ്റേ

HIGHLIGHTS : Stay on the expulsion of Sandra Thomas from the Producers' Association

careertech

കൊച്ചി : നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടി കോടതി സ്റ്റേ ചെയ്തു. സാന്ദ്രയുടെ അംഗത്വം റദ്ദാക്കിയത് എറണാകുളം സബ് കോടതിയാണ് സ്റ്റേ ചെയ്തതത്. അന്തിമ ഉത്തരവ് വരുന്നത് വരെ സാന്ദ്ര തോമസിന് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ അംഗമായി തുടരാം.

കൃത്യമായി കാരണം പറയാതെ തന്നെ പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്നും ഇത് ചട്ടവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക അധിക്ഷേപം ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമെന്ന് സാന്ദ്ര നേരത്തെ തുറന്നടിച്ചിരുന്നു.

sameeksha-malabarinews

ഇതിനൊപ്പം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയുടെ മൗനത്തെ ചോദ്യ ചെയ്തതും നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ കാരണമായെന്ന് സാന്ദ്ര തോമസ് പറയുന്നു. താന്‍ ഇപ്പോഴും സംഘടനയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. സംഘടനയിലെ ചില അംഗങ്ങള്‍ക്ക് മാത്രമാണ് തന്നോട് എതിര്‍പ്പെന്നും നിര്‍മാതാവ് ജി സുരേഷ് കുമാര്‍ കിങ് ജോങ് ഉന്നിനെ പോലെയാണ് സംഘടനയില്‍ പെരുമാറുന്നതെന്നും സാന്ദ്ര തോമസ് തുറന്നടിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!