ജില്ലാതല കേരളോത്സവം ഡിസംബര്‍ 19 മുതല്‍ 30 വരെ

HIGHLIGHTS : District-level Kerala Festival from December 19 to 30

careertech

കേരളോത്സവം ജില്ലാതല മത്സരങ്ങള്‍ക്ക് ഡിസംബര്‍ 19 ന് തിരൂര്‍ക്കാട് നസ്‌റ കോളേജില്‍ തുടക്കം കുറിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖയുടെ അദ്ധ്യക്ഷതയില്‍ വിപുലമായ സംഘാടക സമിതി യോഗം ചേര്‍ന്ന് മത്സര വേദികള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ കൈ കൊണ്ടു.

ജില്ലാ കേരളോല്‍സവം ഡിസംബര്‍ 19 മുതല്‍ 30 വരെ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ നടത്താനാണ് തീരുമാനിച്ചത്. സ്‌പോര്‍ട്‌സ് ഇനങ്ങള്‍ ഡിസംബര്‍ 19 മുതല്‍ 24 വരെ തീയതികളിലും ആര്‍ട്‌സ് / രചനാ മത്സരങ്ങള്‍ ഡിസംബര്‍ 26 മുതല്‍ 30 വരെ തീയതികളിലും നടത്തുന്നതിന് നിശ്ചയിച്ചു.

sameeksha-malabarinews

*പഞ്ചഗുസ്തി*- ഡിസംബര്‍ 19 (നസ്‌റ കോളജ്, തീരൂര്‍ക്കാട്)
*വടംവലി*- ഡിസംബര്‍ 19 (നസ്‌റ കോളജ്, തീരൂര്‍ക്കാട്)
*ഫുട്‌ബോള്‍*- ഡിസംബര്‍ 20,21 ( ഗവ. പോളിടെക്‌നിക് ഗ്രൗണ്ട്, അങ്ങാടിപ്പുറം)
*ക്രിക്കറ്റ്*- ഡിസംബര്‍ 22,23( ഗവ. പോളിടെക്‌നിക് ഗ്രൗണ്ട്, അങ്ങാടിപ്പുറം)
*ബാസ്‌കറ്റ് മ്പോള്‍*- ഡിസംബര്‍ 21 (എം എസ് ടി എം കോളേജ് , പൂപ്പലം പെരിന്തല്‍മണ്ണ )
*കബടി*- ഡിസംബര്‍ 22 (MES കോളജ് മമ്പാട്)
*അത് ലറ്റിക്‌സ്*- ഡിസംബര്‍ 23,24 ( എം ഇ എ എഞ്ചിനീയറിംഗ് കോളേജ് വേങ്ങൂര്‍ )
*വോളിമ്പോള്‍*- ഡിസംബര്‍ 21 (മൂര്‍ക്കനാട്)
*ബാഡ്മിന്റണ്‍*- ഡിസംബര്‍ 21,22(വെട്ടത്തൂര്‍)
*നീന്തല്‍*- ഡിസംബര്‍ 21 (സില്‍വര്‍മൗണ്ട് സ്‌കൂര്‍, പെരിന്തല്‍മണ്ണ)
*ആര്‍ച്ചറി*- ഡിസംബര്‍ 20,21 (MES കോളജ് മലാപറമ്പ്)
*ചെസ്സ്*- ഡിസംബര്‍ 24 (ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ ,പെരിന്തല്‍മണ്ണ)

ആര്‍ട്‌സ് ഇനങ്ങള്‍ ഡിസംബര്‍ 26 മുതല്‍ 30 വരെ പെരിന്തല്‍മണ്ണ ഗവ. ബോയ്‌സ് HSS , ഗേള്‍സ് HSS എന്നിവിടങ്ങളിലെ വിവിധ വേദികളില്‍ നടത്തും. ജില്ലാ കേരളോല്‍സവത്തിന്റെ ഭാഗമായി ഡിസംബര്‍ 26 ന് വൈകിട്ട് പെരിന്തല്‍മണ്ണയില്‍ വര്‍ണ്ണാഭമായ ഘോഷയാത്ര നടത്തുന്നതിനും ഡിസംബര്‍ 20 മുതല്‍ 30 വരെ എല്ലാ ദിവസവും വൈകിട്ട് വിവിധ കലാപരിപാടികള്‍ ഉള്‍പ്പെടുത്തി പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ സ്‌ക്വയറില്‍ കലാസന്ധ്യ നടത്തുന്നതിനും നിശ്ചയിച്ചു.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം , ജില്ലാ കേരളോല്‍സവത്തിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ ജില്ലാ പഞ്ചായത്തംഗം കെ.ടി അഷ്‌റഫ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സറീന ഹസീബ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ സമീറ പുളിക്കല്‍, ശഹര്‍ബന്‍, യാസ്മിന്‍ അരിമ്പ്ര, രൈഹാനത്ത് കൂറുമാടന്‍,വി കെ എം ഷാഫി, എ പി സബഹ് , പി കെ സി അബ്ദുറഹിമാന്‍, സലീന ടീച്ചര്‍ , സീനിയര്‍ സൂപ്രണ്ട് രാജേഷ്
വിവിധ സ്‌പോര്‍ട്‌സ് അസ്സോസിയേഷന്‍ ജില്ലാ പ്രതിനിധികള്‍, ജില്ലാ യുവജനക്ഷേമ ബോര്‍ഡ്, കുടുംബശ്രീ പ്രതിനിധികള്‍, വജ്രജൂബിലി ഫെലോഷിപ്പ് ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ എന്നിവര്‍ പങ്കെടുത്തു. മത്സര വേദികളില്‍ മാറ്റം ഉണ്ടാകുന്ന പക്ഷം അത് നേരത്തെ തന്നെ മത്സരാര്‍ത്ഥികളെ അറിയുക്കന്നതാണെന്നും സംഘാടകര്‍ അറിയിച്ചു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!