
ഖത്തര്‍ ദേശീയ ദിനാഘോഷം നാളെ നടക്കും. ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് രാജ്യത്ത് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുളളത്.
ദേശീയ ദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ഉമ്മുസലാല്‍ ഏരിയയിലെ ദര്‍ബ് അല്‍ സായി ആസ്ഥാനത്ത് പരിപാടികള്‍ ആരംഭിച്ചിരുന്നു. ഉദ്ഘാടന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് അല്‍താനി, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ്, ഖത്തര്‍ നാഷണല്‍ ആര്‍ക്കൈവ്സ് ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ അബ്ദുല്ല ബിന്‍ ഖലീഫ ഖലീഫ തുടങ്ങിയവര്‍ പങ്കെടുത്തു. ദര്‍ബ് അല്‍ സായിയുടെ പ്രധാന സ്‌ക്വയറില്‍ ഖത്തറി പതാക ഉയര്‍ത്തി.
ആഘോഷപരിപാടികളുടെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുളള മത്സരങ്ങളും നടക്കും. കുട്ടികളുടെ നടാകം, ഗാനമേള, ഓപ്പറേറ്റ പ്രദര്‍ശനങ്ങളുമുണ്ടാകും. ഖത്തര്‍ സര്‍വകലാശാല അലൂംമ്‌നി അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന സാംസ്‌കാരിക പരിപാടികളും അരങ്ങേറും.
ദേശീയ ദിനത്തോട് അനുബന്ധിച്ച് 18 ബുധനാഴ്ചയും, 19 വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നീട് വരുന്ന 20, 21 ദിവസങ്ങളില്‍ വാരാന്ത്യ അവധി ആയതിനാല്‍ അതുകൂടി ചേര്‍ത്ത് നാല് ദിവസത്തെ അവധി ലഭിക്കും. അവധി കഴിഞ്ഞ് 22 ഞായറാഴ്ചയായിരിക്കും ഓഫിസുകളില്‍ ജോലി പുനരാരംഭിക്കുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



