Section

malabari-logo-mobile

എ രാജയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ

HIGHLIGHTS : Stay of judgment disqualifying A Raja

ദില്ലി: ദേവികുളം എംഎല്‍എ എ രാജയെ അയോഗ്യനാക്കിയ വിധിക്ക് ഭാഗിക സ്‌റ്റേ. സുപ്രീംകോടതിയാണ് സ്‌റ്റേ അനുവദിച്ചത്. ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ ശമ്പളത്തിനോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അര്‍ഹത ഉണ്ടാവില്ലെന്നും വോട്ട് ചെയ്യാനും എ രാജയ്ക്ക് അവകാശമില്ല. എ രാജയ്ക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാം.

പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ വാദം അംഗീകരിച്ചായിരുന്നു നേരത്തെ ഹൈക്കോടതി തെരഞ്ഞടുപ്പ് റദ്ദാക്കിയത്.

sameeksha-malabarinews

ഇതിനെതിരെയാണ് രാജ സുപ്രീംകോടതിയെ സമീപിച്ചത്.ഡി കുമാറും സുപ്രീംകോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയിരുന്നു. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് സ്റ്റേ. ജൂലൈ മാസത്തിലാണ് ഇനി കേസ് പരിഗണിക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!