അരിക്കൊമ്പന്‍ ദൗത്യം;ഇന്നത്തേക്ക് നിര്‍ത്തിവെച്ചു

ഇടുക്കി: ചിന്നക്കനാലിനും ശാന്തന്‍പാറയിലും ഏറെ നാശം വിതച്ചുകൊണ്ടിരിക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. ദൗത്യം നാളെ വീണ്ടും തുടരുമെന്നാണ് വിവരം.ഇന്ന് പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ ദൗത്യമാണ് നിര്‍ത്തിവെച്ചിരിക്കുന്നത്.

ജിപിഎസ് കോളര്‍ ബേസ് ക്യാമ്പില്‍ തിരിച്ചെത്തിച്ചു. ഏറെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലില്‍ അരിക്കൊമ്പനെ കണ്ടെത്താനായില്ല. ചിന്നക്കനാലിലെ സിമന്റ് പാലത്തിന് സമീപം ആനക്കൂട്ടത്തെ കണ്ടെങ്കിലും ഈ കൂട്ടത്തില്‍ അരിക്കൊമ്പനില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇന്നത്തെ ദൗത്യം നിര്‍ത്തിവെച്ചത്.

ഇന്നലെ രാത്രി വരെ 301 കോളനിയില്‍ അരിക്കൊമ്പനുണ്ടായിരുന്നു. എന്നാല്‍ ദൗത്യസംഘം കാടുകയറിയതോടെ ആനയെ കാണാതാവുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top