Section

malabari-logo-mobile

ഓഡര്‍ കൊടുത്ത ഓണസദ്യ എത്തിച്ചില്ല; വീട്ടമ്മയ്ക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ഉത്തരവ്

HIGHLIGHTS : The Onasadya ordered was not delivered; Consumer court order to pay Rs 40,000 compensation to housewife

കൊച്ചി:തിരുവോണത്തിന് ഓഡര്‍ നല്‍കിയ സദ്യ വീട്ടമ്മയ്ക്ക് എത്തിച്ചുനല്‍കാത്ത ഹോട്ടല്‍ ഉടമ നഷ്ടപരിഹാര തുക നല്‍കാന്‍ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം. 40,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും സദ്യക്കുവേണ്ടി കൈപ്പറ്റിയ തുകയും ഒമ്പത് ശതമാനം പലിശസഹിതം ഒരുമാസത്തിനുള്ളില്‍ നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

എറണാകുളം മെയ്‌സ് റസ്റ്റോറന്റിനെതിരെ വൈറ്റില സ്വദേശിനിയായ ബിന്ധ്യ സുല്‍ത്താന്‍ നല്‍കിയ പരാതിയിലാണ് വിധി.

sameeksha-malabarinews

ഓണത്തിന് വീട്ടിലെത്തുന്ന അഥിതികള്‍ക്കുവേണ്ടി സ്‌പെഷ്യല്‍ ഓണസദ്യയാണ് പരാതിക്കാരി ഈ സറസ്റ്റോറന്റില്‍ നിന്നും ബുക്ക് ചെയ്തിരുന്നത്. അഞ്ച് ഊണിനായി 1295 രൂപയും നല്‍കി. ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ കാത്തിരുന്നിട്ടും സദ്യ എത്തിയില്ല. ഹോട്ടല്‍ഉടമയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും മറുപടികിട്ടിയില്ല. ഇതെ തുടര്‍ന്നാണ് ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.

സേവനം നല്‍കുന്നതില്‍ ഗുരുതര വീഴ്ചയാണ് റെസ്റ്റോറന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഉപഭോക്തൃ ഫോറം കണ്ടെത്തി. ജില്ല ഉപഭോക്തൃ കോടതിയിലെ ഡി ബി ബിനു , വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരാണ് റെസ്‌റ്റോറന്റിനെതിരെ പിഴചുമത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!