താനൂര്‍: ട്രെയിനില്‍ നിന്ന് വീണ് യാത്രക്കാരന് പരിക്കുപറ്റി. ഇന്ന് രാവിലെ 10 മണിയോട് കൂടിയാണ് സംഭവം. താനൂര്‍ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം കഴിഞ്ഞ ഉടനെയാണ് യാത്രക്കാരനെ ട്രെയിനില്‍ നിന്ന് വീണ രീതിയില്‍ കണ്ടത്.
ഉടനെ സന്നദ്ധ പ്രവര്‍ത്തകര്‍ പരിക്കേറ്റ യാത്രക്കാരനെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
പരപ്പനങ്ങാടിയില്‍ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. കയ്യില്‍ ഉണ്ടായിരുന്ന ടിക്കറ്റില്‍ നിന്നാണ് വിവരം ലഭിച്ചത്. കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



