സംസ്ഥാനത്ത് ശനിയാഴ്ച വാഹന പണിമുടക്ക്

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഗതാഗതമേഖലയെ കുത്തകവത്കരിക്കുന്നു എന്നാരോപിച്ച് സംസ്ഥാനത്ത് ശിനായാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക്. ദശലക്ഷക്കണക്കിന് വാഹന തൊഴിലാളികളെയും തൊഴിലുടമകളെയും ബില്‍ വഴിയാധാരമാക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ആരോപിച്ചു.

വെള്ളിയാഴ്ചയാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. സംയുക്ത സമരസമിതി അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും നടത്തും.

Share news
error: Content is protected !!
Scroll to Top