പച്ചകറി കൃഷിയിൽ   100 മേനി വിളവുമായി സുബ്രഹ്മണ്യൻ

വള്ളിക്കുന്ന്:ജോലി കഴിഞ്ഞുള്ള ഇടവേലകളിൽസമയം കണ്ടെത്തി നട്ടുപിടിപ്പിച്ച പച്ചകറി കൃഷിയിൽ സുബ്രഹ്മണ്യന് 100 മേനി വിളവ്.വള്ളിക്കുന്ന് അത്താണിക്കൽ പാറക്കണ്ണി ബസ്റ്റോപ്പിന് സമീപം ചെനയിൽ സുബ്രഹ്മണ്യൻ ആണ് ഒഴിവു സമയം കൃഷിക്കായി മാറ്റി വെച്ചത്.സ്വകാര്യ വ്യക്തിയുടെ പറമ്പിലെ 18 സെന്റിലാണ് കൃഷി.വെണ്ട,വെള്ളരി,പയർ,കൈപ്പ, വിവിധ തരം പച്ചക്കറികൾ ആണ് വിളഞ്ഞുനിൽക്കുന്നത് .കെട്ടിടനിർമ്മാണ തൊഴിലാളിയായ സുബ്രഹ്മണ്യനെ സഹായിക്കാൻ ഭാര്യ ഗിരിജയും ഉണ്ട്.
സുബ്രഹ്മണ്യനും ഭാര്യ ഗിരിജയും പച്ചക്കറി തോട്ടത്തിൽ

Share news
error: Content is protected !!
Scroll to Top