Section

malabari-logo-mobile

റിപ്പബ്ലിക്ദിന പരേഡ്: ഒരുക്കങ്ങള്‍ വിലയിരുത്തി

HIGHLIGHTS : മലപ്പുറം:ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ജനുവരി 26 ന് രാവിലെ എട്ടിന് എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ നടക്കു...

മലപ്പുറം:ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ജനുവരി 26 ന് രാവിലെ എട്ടിന് എം.എസ്.പി. പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ്, രാവിലെ 6.45 ന് സിവില്‍ സ്റ്റേഷനില്‍ നിന്ന് പരേഡ് ഗ്രൗണ്ടിലേക്ക് നടത്തുന്ന പ്രഭാതഭേരി എന്നിവയുടെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, വനിതാ പൊലീസ്, വനം – എക്‌സൈസ് വകുപ്പുകള്‍, വിവിധ കോളെജുകളിലെയും സ്‌കൂളുകളിലെയും സീനിയര്‍ – ജൂനിയര്‍ എന്‍.സി.സി, എന്‍.എസ്.എസ്., സ്‌കൗട്ട്‌സ്-ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്‌സ് എന്നിവരടങ്ങിയ 40 ഓളം പ്ലാറ്റൂണുകള്‍ പരേഡില്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുഖ്യാതിഥി പതാക ഉയര്‍ത്തുകയും പരേഡ് പരിശോധിക്കുകയും ചെയ്യും. പരേഡിന് മുമ്പ് സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മുഖ്യാതിഥി ആദരാഞ്ജലി അര്‍പ്പിക്കും. രാവിലെ 6.45 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് പ്രഭാതഭേരി ജില്ലാ കലക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
യോഗത്തില്‍ എ.ഡി.എം. ടി. വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സി. അബ്ദുറഷീദ്, വി. രാമചന്ദ്രന്‍, എം.എസ്.പി., പൊലീസ്, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!