കുറ്റിപ്പുറം സിവില്‍ സ്റ്റേഷനില്‍ വന്‍ തീപിടുത്തം;നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം സിവില്‍ സ്റ്റേഷനില്‍  തീപിടുത്തം. തീപിടുത്തത്തില്‍ സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു.മൂന്ന് ബൈക്കുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗീകമായും കത്തിയിട്ടുണ്ട്.

പലകേസുകളിലായി എക്‌സൈസ് പിടിച്ചെടുത്ത വിലകൂടിയ കാറുകളും ബൈക്കുകളും ഉള്‍പ്പെടെ അമ്പതോളം വാഹനങ്ങാണ് സിവില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. തൊണ്ടിയായി പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിച്ച് വെക്കാന്‍ സ്ഥലമില്ലാത്തതുകൊണ്ട് സിവില്‍ സ്റ്റേഷന് പിറക് വശത്താണ് വാഹനങ്ങള്‍ കൂട്ടത്തോടെ നിര്‍ത്തിയിട്ടിരിക്കുന്നത്. തീ പടരാന്‍ തുടങ്ങിയതോടെ സിവില്‍ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് കൂടുതല്‍ വാഹനങ്ങളിലേക്കും കെട്ടിടത്തിലേക്കും തീ പടരാതിരുന്നു.

ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് തീപിടുത്തമുണ്ടായത്.

സമീപത്തെ ചപ്പുചവറില്‍ നിന്ന് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം.

Related Articles