ബഹ്‌റൈനില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍

മനാമ: രാജ്യത്തു നിന്ന് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുന്ന് ശേഖരം ബഹ്‌റൈന്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഡിപ്പാര്‍ട്ടുമെന്റ് പിടിച്ചെടുത്തു. യുഎഇ ഇന്റലിജന്‍സ് ഏജന്‍സി നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ബഹ്‌റൈന്‍ നര്‍ക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് സുരക്ഷാ നടപടികള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി മയക്കുമരുന്ന് കടത്തല്‍ ശ്രമത്തെ കുറിച്ച് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുഎഇ അധികാരികളുടെ ഇടപെടലാണ് രാജ്യത്തെ കുറ്റകൃത്യം തടയാന്‍ സഹായിച്ചത്.

പോലീസ് നടത്തിയ റെയ്ഡില്‍ പ്രതികളില്‍ നിന്നും ബഹ്‌റൈനിലെ ഏജന്റിന് കൈമാറാന്‍ ശ്രമിച്ച ഒരു കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. കൂടാതെ ഇയാളില്‍ നിന്നും 363 ഗ്രാം മയക്കുമരുന്ന് അടങ്ങിയ 44 ക്യാപ്‌സ്യൂളുകളും (ഏകദേശം 36300 ദിനാര്‍ വില വരുന്നത്.), ഒരു പ്ലാസ്റ്റിക് ബോക്‌സില്‍ 97,000 ദിനാര്‍ വില വരുന്ന 575 ഗ്രാം മയക്കുമരുന്ന് എന്നിവയും കണ്ടെത്തി.

യുഎഇയുടെ സഹായത്തോടെയാണ് ബഹ്‌റൈന്‍ ആന്റി നാര്‍ക്കോട്ടിക്‌സ് ഡിപ്പാര്‍ട്ടുമെന്റ് ഈ ഓപ്പറേഷന്‍ നടത്തിയത്. പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിലെടുത്തു. ഏഷ്യക്കാരായ പ്രതികളുടെ മൊബൈല്‍ ഫോണുകളും മെമ്മറി കാര്‍ഡുകളും പരിശോധിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി.

Related Articles