Section

malabari-logo-mobile

കുവൈത്തില്‍ പ്രവാസികള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിയന്ത്രണം

HIGHLIGHTS : കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികള്‍ക്ക് വ്യക്തികഗത വായ്പകള്‍ ലഭിക്കാന്‍ ഇനി ഏറെ ബുദ്ധിമുട്ടേണ്ടി വരും. ബാങ്കുകള്‍ ഇക്കാര്യത്തില്‍ കടുത്ത നിയന്ത്ര...

കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശികള്‍ക്ക് വ്യക്തികഗത വായ്പകള്‍ ലഭിക്കാന്‍ ഇനി ഏറെ ബുദ്ധിമുട്ടേണ്ടി വരും. ബാങ്കുകള്‍ ഇക്കാര്യത്തില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വായ്പ ലഭിക്കുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തിയും നിബന്ധനകള്‍ കടുപ്പിച്ചുമാണ് പല ബാങ്കുകളും വായ്പകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശമ്പളം എത്രയാണെന്നതിനുള്ള സാക്ഷ്യപത്രം, കമ്പനിയില്‍ നിന്നുള്ള ഡിക്ലറേഷന്‍, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള സേവനാന്തര ആനുകൂല്യത്തിന് അര്‍ഹനായിരിക്കണം. തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിബന്ധനകള്‍.

നേരത്തെ 300 ദിനാര്‍ വരെ ശമ്പളം ഉള്ളവര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ചിലബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാന്‍ കുറഞ്ഞത് 800 ദിനാര്‍ ശമ്പളം വേണം. അതെസമയം ചില ബാങ്കുള്‍ 650 ദിനാര്‍ ശമ്പളമായും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ബാങ്കുകളും 400 ദിനാര്‍ ആണ് വായ്പക്കുള്ള അടിസ്ഥാന ശമ്പളമാക്കി നിജപ്പെടുത്തിയിരിക്കുന്നത്. ഒന്നോ രണ്ടോ ബാങ്കുകള്‍ മാത്രമാണ് ഇപ്പോഴും 300 ദിനാര്‍ ശമ്പളമുള്ള വിദേശികള്‍ക്ക് ലോണ്‍ നല്‍കുന്നത്. 500 ദിനാറില്‍ കുറവ് ശമ്പളമുള്ള വിദേശിക്ക് ലോണ്‍ ലഭിക്കണമെങ്കില്‍ സ്വദേശിയായ ഒരാള്‍ ജാമ്യം നില്‍ക്കണം എന്ന വ്യവസ്ഥയും ചില ബാങ്കുകള്‍ മുന്നോട്ടു വെക്കുന്നുണ്ട്. എന്നാല്‍ ബാങ്കുകളില്‍ ബാധ്യതയില്ലാത്ത സ്വദേശികള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ ജാമ്യം നില്‍ക്കാന്‍ സാധിക്കു എന്നുള്ളതും വിദേശികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

sameeksha-malabarinews

രാജ്യത്തെ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ കണക്ക് പ്രകാരം രാജ്യത്തെ മൊത്തം തൊഴിലാളില്‍ 59.29 ശതമാനം 180 ദിനാറില്‍ താഴെ ശമ്പളമുള്ളവരാണ്. താഴ്ന്ന വരുമാനക്കാരായ പ്രവാസികള്‍ക്ക് വായ്പ അനുവദിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് ബാങ്കുകളുടെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇതോടെ വ്യക്തി വായിപ്പകള്‍ ലഭിക്കുന്ന വിഭാഗം വളരെ ചുരുക്കമായിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!