Section

malabari-logo-mobile

സംഘര്‍ഷം;ബോണക്കാട് കുരുശുമല കയറ്റം തടഞ്ഞു;പേലീസിന് നേരെ കല്ലേറ്;ലാത്തിചാര്‍ജ്

HIGHLIGHTS : തിരുവനന്തപുരം: ബോണക്കാട് കുരുശുമലയിലേക്ക് കുരുശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്ര പോലീസ് തടഞ്ഞതോടെ സംഘര്‍ഷമായി. വിശ്വാസികള്‍ പോലീസിന് നേരെ കല്ല...

തിരുവനന്തപുരം: ബോണക്കാട് കുരുശുമലയിലേക്ക് കുരുശിന്റെ വഴിയേ എന്ന പേരില്‍ നടത്തിയ യാത്ര പോലീസ് തടഞ്ഞതോടെ സംഘര്‍ഷമായി. വിശ്വാസികള്‍ പോലീസിന് നേരെ കല്ലേറ് തുടങ്ങിയതോടെ പോലീസ് ലാത്തി വീശി. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്.

ബോണക്കാട് മലയില്‍ നേരത്തെ സ്ഥാപിച്ച കുരിശ് വനം വകുപ്പ് നേരത്തെ പൊളിച്ചുമാറ്റിയിരുന്നു. ഇവിടെ പുതിയ കുരിശ് സ്ഥാപിക്കണമെന്ന ആവശ്യം അനുവദിക്കില്ലെന്ന് വനം വകുപ്പും പോലീസും അറിയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് പുതിയ കുരിശ് സ്ഥാപിക്കാന്‍ നെയ്യാറ്റിന്‍കര രൂപതയുടെ കീഴിലുള്ള വിശ്വാസികള്‍ പോലീസ് ബാരിക്കേഡ് മറികടന്ന് പോകാന്‍ ശ്രമം നടത്തിയത്.

sameeksha-malabarinews

വന ഭൂമിയില്‍ കുരിശ് സ്ഥാപിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വനത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കില്ലെന്ന ഉറച്ചനിലപാടിലാണ് വനം വകുപ്പ്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

സംഘര്‍ഷത്തെ തുടര്‍ന്ന് തഹസില്‍ദാറും നെയ്യാറ്റിന്‍കര രൂപതയും തമ്മില്‍ ചര്‍ച്ച നടന്നു വരികയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!