സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് കൊടിയിറങ്ങും; മലപ്പുറം ഒന്നാമത്

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. സമാപന ചടങ്ങില്‍ മുഖ്യമന്ത്രി മുഖ്യാഥിതിയാകും. അവസാന ദിവസം 18 ഫൈനലുകള്‍ നടക്കും. എറണാകുളം ജില്ലയിലെ കേരള സിലബസ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. വൈകിട്ട് നാലിന് സമാപന ചടങ്ങുകള്‍ ആരംഭിക്കും.

മത്സരങ്ങള്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ജില്ലകളില്‍ 19 സ്വര്‍ണമടക്കം 192 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുന്നു. 169 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. കായികമേളയില്‍ ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1213 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം ചൂടിയത്.

44 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്. 73 സ്വര്‍ണവും 56 വെള്ളിയും 75 വെങ്കലവുമായി 744 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാമതെത്തിയത്. മൂന്നാതെത്തിയ കണ്ണൂരിന് 67 സ്വര്‍ണവും 61 വെള്ളിയും 66 വെങ്കലവുമായി 673 പോയിന്റാണ് ലഭിച്ചത്. 568 പോയിന്റോടെ മലപ്പുറം നാലാമതും 522 പോയിന്റോടെ പാലക്കാട് അഞ്ചാമതുമെത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top