HIGHLIGHTS : Quiz competition was conducted
പരപ്പനങ്ങാടി : കേരള പിറവിയോട് അനുബന്ധിച്ച് ഗ്രാമിക പള്ളിപ്പുറം പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ യുപി – ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒന്നാമത് തമ്പ്രേരി ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ – വത്സല ടീച്ചര്‍ സ്മാരക ക്യാഷ് പ്രൈസിനും, മലബാര്‍ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷണല്‍ അക്കാദമി നല്‍കുന്ന ട്രോഫിക്കും വേണ്ടിയുള്ള ക്വിസ് മത്സരം ചെറമംഗലം എയുപി സ്‌കൂളില്‍ വെച്ച് നടത്തി. ചടങ്ങ് യുവ കവി ശ്രീജിത്ത് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്തു.
ഹൈസ്‌കൂള്‍ വിഭാഗം ക്വിസ് മത്സരം കുഞ്ഞികൃഷ്ണന്‍ മാസ്റ്ററും, യു പി വിഭാഗം ക്വിസ് മത്സരം ടി പി ബാലു മാസ്റ്ററും നിയന്ത്രിച്ചു. ചടങ്ങില്‍ ഗ്രാമിക പ്രസിഡന്റ് എവി ജിത്തു വിജയ് അധ്യക്ഷത വഹിച്ചു. ഗോപാല കൃഷ്ണന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍, തുടിശ്ശേരി കാര്‍ത്തികേയന്‍, റെഫീഖ് സ്വര്‍ണ്ണാലയ, ജൈനിഷ മണ്ണാരക്കല്‍, കെ. ഉണ്ണികൃഷ്ണന്‍, ഷീലാമ്മ ടീച്ചര്‍, ഗീത ടീച്ചര്‍, ബിന്ദു ടീച്ചര്‍, രാമന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച ചടങ്ങില്‍ തുടിശ്ശേരി സുരേഷ് കുമാര്‍ സ്വാഗതവും, ഹഫീഫ നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു