ബ്രൈറ്റേഴ്‌സ് അബാക്കസ് 11ാം വാര്‍ഷികാഘോഷവും ജില്ലാതല മത്സരവും

HIGHLIGHTS : Brighter's Abacus 11th Anniversary Celebration and District Level Competition

പരപ്പനങ്ങാടി : ബ്രൈറ്റേഴ്‌സ് അബാക്കസ് 11ാം വാര്‍ഷികാഘോഷവും ജില്ലാതല മത്സരവും എം.വി.എച്ച്.എസ്.എസ് അരിയല്ലൂരില്‍ വെച്ച് നടന്നു. അബാക്കസ് ഡയറക്ടര്‍ സ്‌നേഹലത ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങ് കവിയും, ഗാന രചയിതാവുമായ രഘുനാഥന്‍ കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ എ. ഇ. ഒ പുരുഷോത്തമന്‍ മുഖ്യാതിഥി ആയിരുന്നു.പദ്ജടീച്ചര്‍, സൗദടീച്ചര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

കുട്ടികള്‍ക്കുള്ള പ്രോത്സാഹനസമ്മാനവുംവിതരണം ചെയ്തു.മുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. വിജയികളായവരെ 2025 ഫെബ്രുവരിയില്‍ ചെന്നൈയില്‍വെച്ച് നടക്കുന്ന ഇന്റര്‍ നാഷണല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!