Section

malabari-logo-mobile

സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനോത്സവം: നിത സിതാര, ബിന്‍ഷ അബൂബക്കര്‍, എ.എം.അശോകന്‍ വിജയികള്‍

HIGHLIGHTS : കോഴിക്കോട്:ഇരിങ്ങൽ സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ രണ്ടുദിവസമായി നടന്ന സംസ്ഥാനതല അഖിലകേരള വായനോത്സവം സമാപിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗ...

കോഴിക്കോട്:ഇരിങ്ങൽ സർഗാലയ ആർട്സ് ആന്റ് ക്രാഫ്റ്റ് വില്ലേജിൽ രണ്ടുദിവസമായി നടന്ന സംസ്ഥാനതല അഖിലകേരള വായനോത്സവം സമാപിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി അഖില കേരള വായനോത്സവവും മുതിർന്നവർക്കുവേണ്ടി വായനാ മത്സരവും സംഘടിപ്പിച്ചത്. സമാപന സമ്മേളനം എഴുത്തുകാരൻ കെ.ഇ.എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി നിത സിതാരയും മുതിര്‍ന്നവരുടെ വിഭാഗം ഒന്നില്‍ ഇടുക്കി ജില്ലയിലെ കോലാനി ജനരഞ്ജിനി വായനശാലയെ പ്രതിനിധീകരിച്ച ബിന്‍ഷ അബൂബക്കറും മുതിര്‍ന്നവരുടെ വിഭാഗം രണ്ടില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച ആലുവ പി.കെ.വേലായുധന്‍ മെമ്മോറിയല്‍ വിദ്യാവിനോദിനി ലൈബ്രറിയെ പ്രതിനിധീകരിച്ച എ.എം.അശോകനും ഒന്നാം സ്ഥാനം നേടി.

sameeksha-malabarinews

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി എസ്.വൈഷ്ണവ് ദേവ് രണ്ടാം സ്ഥാനവും കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര സെന്റ് ഫിലോമിനാസ് ജി.എച്ച്.എസിലെ തേജ എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മുതിര്‍ന്നവരുടെ വിഭാഗം ഒന്നില്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങപ്രം ഗ്രാമീണ വായനശാലയിലെ മാളവിക എസ്. കുറുപ്പ് രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ലയിലെ നൊച്ചാട്, സമത ലൈബ്രറിയിലെ ഫിദ സാനിയ മൂന്നാം സ്ഥാനവും നേടി.

മുതിര്‍ന്നവരുടെ വിഭാഗം രണ്ടില്‍ മലപ്പുറം, ചെമ്മാട് പ്രതിഭാ ലൈബ്രറിയിലെ ഡോ.ആര്‍ദ്ര വി. രണ്ടാം സ്ഥാനവും കൊല്ലം, പത്തനാപുരം നെടുത്തേരി സന്മാര്‍ഗ സന്ദായിനി ഗ്രന്ഥശാലയിലെ സതീദേവിയമ്മ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്തിപത്രത്തിനു പുറമേ മൂന്നു വിഭാഗങ്ങളിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 15,000, 10,000, 8000 രൂപ വീതം ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.

14 ജില്ലകളില്‍നിന്നുള്ള 42 മത്സരാര്‍ഥികളാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്ന എഴുത്തുപരീക്ഷ, അഭിമുഖം, മെഗാ ക്വിസ് എന്നിവയില്‍ പങ്കെടുത്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവരാണ് ജേതാക്കളായത്.

സാഹിത്യകാരന്മാരായ സുഭാഷ് ചന്ദ്രൻ, പി.കെ ഗോപി, ബി.എം സുഹറ എന്നിവരുമായി മത്സരാർത്ഥികൾ സർഗ്ഗ സംവാദം നടത്തി. പി.വി.കെ പനയാൽ മോഡറേറ്ററായി.

ചടങ്ങിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ മധു അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത് കൊളാടി, കെ ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രൻ സ്വാ​ഗതവും കൊയിലാണ്ടി താലൂക്ക് ലെെബ്രറി കൗൺസിൽ സെക്രട്ടറി കെ.വി രാജൻ നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!