Section

malabari-logo-mobile

മികച്ച നടന്‍: ജയസൂര്യ നടി: അന്നബെന്ന ; ചിത്രം ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

HIGHLIGHTS : തിരുവനന്തപുരം:  51ാമത് സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള ഈ വര്‍ഷത്തെ പുരസ്‌കാര...

തിരുവനന്തപുരം:  51ാമത് സംസ്ഥാന ചലചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം നേടി. കപ്പേള എന്ന ചിത്രത്തിലെ അഭിനയത്തിന് അന്ന ബെന്‍ ആണ് മികച്ച നടി.

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. ആണ്‍കോയ്മയുടെ നിര്‍ദ്ദയമായ അധികാര പ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനം ദിന ജീവിതാനുഭവങ്ങളിലൂടെ അതി സൂക്ഷമമായി അടയാളെപ്പെടുത്തിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു.
്‌സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് ജനപ്രീതിയും കലാമേന്‍മയുമുള്ള ചിത്രം. സിദ്ധാര്‍ത്ഥ് ശിവ ആണ് മികച്ച സംവിധായകന്‍( എന്നിവര്‍) മികച്ച നവാഗത സംവിധായകന്‍ മുസ്തഫയാണ് ചിത്രം കപ്പേള
മന്ത്രി സജിചെറിയാനാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജ്യൂറി അധ്യക്ഷ സുഹാസിനി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ജ്യൂറി അംഗങ്ങള്‍ എന്നിവര്‍ പ്രഖ്യാപന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

sameeksha-malabarinews

മികച്ച ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, സംവിധായകൻ: ജിയോ ബേബി, നിർമ്മാതാവ്: ജോമോൻ ജേക്കബ്, സജിൻ. എസ്. രാജ്, വിഷ്ണു രാജൻ, ഡിജോ അഗസ്റ്റിൻ.
മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം, സംവിധായകൻ: സെന്ന ഹെഗ്‌ഡേ, നിർമ്മാതാവ്: പുഷ്‌കര മല്ലികാർജുനയ്യ.
മികച്ച സംവിധായകൻ: സിദ്ധാർത്ഥ ശിവ, ചിത്രം: എന്നിവർ.
മികച്ച നടൻ: ജയസൂര്യ, ചിത്രം: വെള്ളം: ദി എസൻഷ്യൽ ഡ്രിങ്ക്.
മികച്ച നടി: അന്ന ബെൻ, ചിത്രം: കപ്പേള
മികച്ച സ്വഭാവനടൻ: സുധീഷ്, ചിത്രങ്ങൾ: എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം.
മികച്ച സ്വഭാവനടി: ശ്രീരേഖ, ചിത്രം: വെയിൽ.
മികച്ച ബാലതാരം (ആൺ): നിരഞ്ജൻ എസ്, ചിത്രം: കാസിമിന്റെ കടൽ.
മികച്ച ബാലതാരം (പെൺ): അരവ്യ ശർമ്മ (ബാർബി), ചിത്രം: പ്യാലി.
മികച്ച കഥാകൃത്ത്: സെന്ന ഹെഗ്‌ഡെ, ചിത്രം: തിങ്കളാഴ്ച നിശ്ചയം.
മികച്ച ഛായഗ്രഹകൻ: ചന്ദ്രു സെൽവരാജ്, ചിത്രം: കയറ്റം.
മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി, ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.
മികച്ച ഗാനരചയിതാവ്: അൻവർ അലി, ഗാനങ്ങൾ: സ്മരണകൾ കാടായ് (ഭൂമിയിലെ മനോഹര സ്വകാര്യം), തീരമേ തീരമേ (മാലിക്).
മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ): എം. ജയചന്ദ്രൻ, ചിത്രം: സൂഫിയും സുജാതയും, ഗാനം: വാതുക്കല് വെള്ളരിപ്രാവ്.
മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): എം. ജയചന്ദ്രൻ, ചിത്രം: സൂഫിയും സുജാതയും.
മികച്ച പിന്നണി ഗായകൻ: ഷഹബാസ് അമൻ, ഗാനങ്ങൾ: സുന്ദരനായവനേ (ഹലാൽ ലവ് സ്റ്റോറി), ആകാശമായവളെ (വെള്ളം).
മികച്ച പിന്നണി ഗായിക: നിത്യ മാമ്മൻ, ചിത്രം: സൂഫിയും സുജാതയും, ഗാനം: വാതുക്കല് വെള്ളരിപ്രാവ്.
മികച്ച ചിത്രസംയോജകൻ: മഹേഷ് നാരായണൻ, ചിത്രം: സീ യു സൂൺ.
മികച്ച കലാസംവിധായകൻ: സന്തോഷ് രാമൻ, ചിത്രങ്ങൾ: പ്യാലി, മാലിക്.
മികച്ച സിങ്ക് സൗണ്ട്: ആദർശ് ജോസഫ് ചെറിയാൻ, ചിത്രം: സന്തോഷത്തിന്റെ രഹസ്യം.
മികച്ച ശബ്ദമിശ്രണം: അജിത് എബ്രഹാം ജോർജ്, ചിത്രം: സൂഫിയും സുജാതയും.
മികച്ച ശബ്ദരൂപകൽപ്പന: ടോണി ബാബു, ചിത്രം: ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.
മികച്ച പ്രോസസിംഗ് ലാബ്/ കളറിസ്റ്റ്: ലിജു പ്രഭാകർ, ചിത്രം: കയറ്റം.
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ്: റഷീദ് അഹമ്മദ്, ചിത്രം: ആർട്ടിക്കിൾ 21.
ജനപ്രീതിയും കലാമേൻമയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്: അയ്യപ്പനും കോശിയും, നിർമ്മാതാവ്: ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനി, സംവിധായകൻ: സച്ചിദാനന്ദൻ കെ.ആർ.
മികച്ച നവാഗത സംവിധായകൻ: മുഹമ്മദ് മുസ്തഫ ടി.ടി, ചിത്രം: കപ്പേള.
മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി, നിർമ്മാതാവ്: സിൻസീർ, സംവിധായകൻ: ടോണി സുകുമാർ.
മികച്ച വിഷ്വൽ എഫക്ട്‌സ്: സര്യാസ് മുഹമ്മദ്, ചിത്രം: ലൗ.
മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, ചിത്രം: മാലിക്.
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ): ഷോബി തിലകൻ, ചിത്രം: ഭൂമിയിലെ മനോഹര സ്വകാര്യം, കഥാപാത്രം: തമ്പിദുരൈ, തമിഴ്‌നാട് എസ്.ഐ.
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) : റിയ സൈറ, ചിത്രം: അയ്യപ്പനും കോശിയും, കഥാപാത്രം: കണ്ണമ്മ.
മികച്ച നൃത്തസംവിധാനം: ലളിത സോബി, ബാബു സേവ്യർ, ചിത്രം: സൂഫിയും സുജാതയും.
സ്ത്രീ/ ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്: നാഞ്ചിയമ്മ, ചിത്രം: അയ്യപ്പനും കോശിയും.
പ്രത്യേക ജൂറി അവാർഡ് (അഭിനയം): സിജി പ്രദീപ്, ചിത്രം: ഭാരത പുഴ.
പ്രത്യേക ജൂറി പരാമർശം (വസ്ത്രാലങ്കാരം): നളിനി ജമീല, ചിത്രം: ഭാരത പുഴ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!