കാഞ്ഞിരപ്പള്ളി താലൂക്കില്‍ 16 പേരെ കാണാതായി

തിരുവനന്തപുരം ; അതി തീവ്രമഴക്കെടുതിയില്‍ കാഞ്ഞിപ്പള്ളി താലൂക്കില്‍ 16 പേരെ കാണാതായി. റവന്യൂ മന്ത്രി കെ. രാജനാണ് ഇക്കാര്യം മാധ്യങ്ങളോട് ഇക്കാര്യം പറഞ്ഞത്.

കാഞ്ഞിരപ്പള്ളിയില്‍ മോശം സാഹചര്യമാണെന്നും എയര്‍ ലിഫ്റ്റിനുള്ള സൗകര്യം ഉടന്‍ എത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നിലവില്‍ അപകടകരമായ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 2018ലേതിന് സാമാനമായ വെള്ളപ്പൊക്ക സാഹചര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂട്ടിക്കല്‍ പ്ലാപ്പുള്ളിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏഴുപേരെ കാണാതായി. മൂന്ന് വീടുകളും തകര്‍ന്നിട്ടുണ്ട്.

ഇതിനിടെ സംസ്ഥാനത്ത് തെക്കന്‍ കേരളത്തിലും, മധ്യകേരളത്തിലും അതി തീവ്ര മഴ തുടരുകയാണ്. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top