HIGHLIGHTS : State Disability Award: Malappuram district awarded
ഈ വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മലപ്പുറം ജില്ലയ്ക്ക് നാല് അവാര്‍ഡുകള്‍. ഏറ്റവും കൂടുതല്‍ അവാര്‍ഡ് വാങ്ങിയ ജില്ലയും മലപ്പുറമാണ്. ഭിന്നശേഷി മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച സര്‍ക്കാര്‍ ക്ഷേമ സ്ഥാപനമായി തവനൂര്‍ പ്രതീക്ഷ ഭവന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഭിന്നശേഷി സൗഹൃദ ഗ്രാമ പഞ്ചായത്തായി മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം പങ്കിട്ടു. മറ്റൊന്ന് തൃശ്ശൂര്‍ ജില്ലയിലെ പുന്നയൂര്‍കുളത്തിനാണ് ലഭിച്ചത്.
ഇന്റലേച്വല്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ എ.വി മുഹമ്മദ് നിസാര്‍ മികച്ച കായിക താരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. ജര്‍മ്മനിയില്‍ നടന്ന ലോക സ്പെഷ്യല്‍ ഒളിമ്പിക്സില്‍ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട് ഈ മിടുക്കന്‍.
സ്റ്റാറ്റിക് ഡൈപ്ലിജിയ സെറിബ്രല്‍ പള്‍സി വിഭാഗത്തില്‍ വി.സി അമല്‍ ഇഖ്ബാല്‍ ബെസ്റ്റ് റോള്‍ മോഡല്‍ വിത്ത് ഡെസിലബിലിറ്റി പുരസ്‌കാരവും നേടി. കേരള ഉജ്ജ്വലബാല്യം അവാര്‍ഡും ഈ മിടുക്കന് ലഭിച്ചിട്ടുണ്ട്. ഫേമസ് മാക്സ് അക്കാദമിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ്.
2023 ഡിസംബര്‍ മൂന്നാം തീയതി നടക്കുന്ന ഭിന്നശേഷി സംസ്ഥാന ദിനാഘോഷത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു