Section

malabari-logo-mobile

അന്താരാഷ്ട്ര ചലച്ചി ത്രോത്സവം നവംബര്‍ 18,19 തിയ്യതികളില്‍ പരപ്പനങ്ങാടി ബി.ഇ.എം. ക്യാംപസില്‍

HIGHLIGHTS : International Chalachi Throtsavam on 18th and 19th November at B.E.M. On campus

പരപ്പനങ്ങാടി: അന്താരാഷ്ട്ര സിനിമകളെയും, അതിന്റെ പ്രസക്തിയെയും പരപ്പനങ്ങാടിയിലെ പുതുതലമുറയ്ക്കും, പൊതുസമൂഹത്തിനും പരിചയപ്പെടുത്തികൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ബി.ഇ.എം. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലയാളവേദി കേരള ചലച്ചിത്ര വികസന അക്കാദമിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര ചലച്ചി ത്രോത്സവം 2023 നവംബര്‍ 18,19 തിയ്യതികളില്‍ ബി.ഇ.എം. ക്യാംപസില്‍ വെച്ച് നടത്തുന്നു. ഉദ്ഘാടന പരിപാടി 2023 നവംബര്‍ 18 ശനിയാഴ്ച രാവിലെ 9 മണി പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.

കേരള ചലച്ചിത്ര വികസന അക്കാദമി റീജ്യണല്‍ കോ ഓഡിനേറ്റര്‍ നവീന വി ജയന്‍ മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ റവ. സുനില്‍ പുതിയാട്ടില്‍, നിയാസ് പുളിക്കലകത്ത്, വാര്‍ഡ് കൗണ്‍സിലര്‍ കാര്‍ത്തിയേകന്‍ എന്നിവര്‍ ആശംസ കള്‍ അര്‍പ്പിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സിനിമാപ്രദര്‍ശനം, വൈകുന്നേരം 5 മണിയ്ക്ക് സിനിമാസംബന്ധമായുള്ള ചര്‍ച്ചകള്‍ നടക്കും. ചര്‍ച്ചയ്ക്ക് പരപ്പനങ്ങാടിയിലെ സിനിമാ പ്രമുഖര്‍ നേതൃത്വം നല്‍കും. വൈകു ന്നേരം 6 മണിക്ക് ആദരിക്കല്‍ ചടങ്ങ്. പരപ്പനങ്ങാടിയില്‍ സിനിമാ മേഖലയില്‍ സംഭാവന നല്‍കിയ പ്രമുഖ വ്യക്തിത്വങ്ങളെ ഈ ചടങ്ങിന്റെ ഭാഗമായിട്ട് ആദ രിക്കും. അതിനു ശേഷം കലാസായാഹ്നം. എന്നിവയാണ് ഈ ചലച്ചിത്രോത്സ വത്തില്‍ ഒരുക്കിയിരിക്കുന്ന പരിപാടികള്‍.

sameeksha-malabarinews

2023 നവംബര്‍ 19 ഞായറാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ പരപ്പനങ്ങാടിയിലെ പൊതുസമൂഹത്തിന് വേണ്ടിയുള്ള ചലച്ചിത്ര പ്രദര്‍ ശനങ്ങളായിരിക്കും നടക്കുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!