HIGHLIGHTS : State budget today
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഇത്തവണയും സംസ്ഥാന ബജറ്റ് പേപ്പര്‍ രഹിതമായിരിക്കും. കടലാസുരഹിത ബജറ്റ് ആയതിനാല്‍ തന്നെ ബജറ്റ് വിവരങ്ങളും രേഖകളും ലഭ്യമാക്കാനായി മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിച്ചിട്ടുണ്ട് സംസ്ഥാന സര്‍ക്കാര്‍.
ബജറ്റ് വായനക്കായി ‘കേരള ബജറ്റ്’ എന്ന ആപ്പ് രൂപകല്പന എന്‍.ഐ.സി.യുടെ സഹായത്തോടെയാണ്. ബജറ്റ് അവതരണത്തിനുശേഷം മുഴുവന്‍ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും ‘kerala budget’ എന്ന ആപ്പിലും ലഭ്യമാവും.

കൊവിഡാനന്തരം കേരള സമ്പദ് വ്യവസ്ഥ കൈവരിച്ച വളര്‍ച്ച നിലനിര്‍ത്താനും മുന്നോട്ടുകൊണ്ടുപോകാനുമുള്ള കര്‍മപരിപാടിയാകും ബജറ്റ്. സാമ്പത്തിക ഞെരുക്കം അതിരൂക്ഷമാണ്. വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനുമുള്ള കര്‍ശന നടപടികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നിരിക്കെ നികുതികളും ഫീസുകളും എല്ലാം ബജറ്റിന്റെ പരിഗണനാ പട്ടികയില്‍ ഇടം നേടും.
കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശയായിരുന്നു ഫലം. കേരളത്തിന്റെ വികസനത്തിനുതകുന്ന ഒരാവശ്യങ്ങളും കേന്ദ്രം പരിഗണിച്ചിരുന്നില്ല. കേരളത്തിനായി യാതൊരു പദ്ധതികളും കേന്ദ്രം ബജറ്റില്‍ അവതരിപ്പിക്കാതെ സംസ്ഥാനത്തെ പാടെ തഴയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു