Section

malabari-logo-mobile

സംസ്ഥാന ബജറ്റ്; 2024-25 ല്‍ കോഴിക്കോട് ജില്ലയ്ക്ക്

HIGHLIGHTS : State Budget; for Kozhikode district in 2024-25

ചക്കിട്ടപ്പാറ മുതുകാട് ടൈഗര്‍ സഫാരി പാര്‍ക്ക്: പെരുവണ്ണാമുഴി റെയ്ഞ്ചിലെ 120 ഹെക്ടറില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് തുടങ്ങും. ടൂറിസം രംഗത്ത് ഏറെ സാധ്യതകളുള്ള ഒന്നായി കേന്ദ്രത്തെ വികസിപ്പിക്കും

ചാലിയം ഫിഷ് ലാന്റിംഗ് സെന്റര്‍ നിര്‍മ്മാണത്തിന് 15 കോടി

sameeksha-malabarinews

ജെന്‍ഡര്‍ പാര്‍ക്ക് വികസനത്തിന് 9 കോടി

കുറ്റ്യാടി ജലസേചനം അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീമിന് 7 കോടി

കോഴിക്കോട് മെട്രോ റെയില്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും

ഇംഹാന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് 3.60 കോടി

ബേപ്പൂര്‍ ഉള്‍പ്പെടെ അഞ്ച് തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 39.20 കോടി

കോഴിക്കോട് ഉള്‍പ്പെടെ 11 ചെറുകിട തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് അഞ്ച് കോടി

ബേപ്പൂര്‍ ഉള്‍പ്പെടെ നാല് ഡെസ്റ്റിനേഷനുകളില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, വിശ്രമകേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍, ചെറു വിനോദത്തിനുള്ള ഇടങ്ങള്‍, കൂടാതെ മോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും

കോഴിക്കോട്, ബേപ്പൂര്‍ ഉള്‍പ്പെടെ 11 കേന്ദ്രങ്ങളില്‍ വിപുലമായ കണ്‍വെന്‍ഷന്‍ സെന്ററുകള്‍-50 കോടി

കുതിരവട്ടം ഉള്‍പ്പെടെ മൂന്ന് മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് 6.60 കോടി

കോഴിക്കോട് റീജ്യണല്‍ ലബോറട്ടറി നവീകരണത്തിനും പുതിയ ഉപകരണം വാങ്ങുന്നതിനും ഫണ്ട്

കുറ്റ്യാടി ഉള്‍പ്പെടെ ഏഴ് പദ്ധതികളിലെ കനാലുകളുടെ നവീകരണത്തിന് 11.10 കോടി

കോഴിക്കോട് ഉള്‍പ്പെടെ മൂന്ന് മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വിഭാഗം ശക്തിപ്പെടുത്തുന്നതിന് 14 കോടി

കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ സ്പോര്‍ട്സ് ഇന്‍ജ്ജുറി ട്രീറ്റ്മെന്റ് ഡിവിഷനും സ്പോര്‍ട്സ് പെര്‍ഫോമന്‍സ് ഇംപ്രൂവ്മെന്റ് ഡിവിഷനും സ്ഥാപിക്കുന്ന പദ്ധതിക്ക് ഒരു കോടി

രാമനാട്ടുകര ഉള്‍പ്പെടെ മൂന്ന് വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് 17 കോടി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മ്യൂസിയം ഓഫ് എമിനന്‍സ്-‘ശിക’. കേരളത്തിന്റെ ജൈവവൈവിധ്യവും ചരിത്രവും നാടോടി പാരമ്പര്യവും വാമൊഴി വഴക്കവും ബന്ധിപ്പിച്ചുള്ള വിഞ്ജാന കേന്ദ്രം

വി കെ കൃഷ്ണ മേനോന്‍ ആര്‍ട്ട് ഗാലറി ആന്റ് മ്യൂസിയം വികസനത്തിന് ഫണ്ട്

ബേപ്പൂര്‍ മണ്ഡലത്തില്‍ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടലുണ്ടി ഗ്രാമപഞ്ചായത്ത്, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികള്‍ക്കായി രണ്ട് കോടി

ബേപ്പൂര്‍ ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണത്തിന് ഒരു കോടി

തിരുവണ്ണൂര്‍ ചിറ പൈതൃക പദ്ധതിയ്ക്ക് അഞ്ച് കോടി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!