പ്രൊജക്റ്റ് എക്‌സ്‌പോ ശ്രദ്ധേയമായി

ചേളാരി:എ. കെ. എന്‍. എം ഗവ.പോളിടെക്നിക് കോളേജില്‍ 2024 ഫെബ്രുവരി 2,3 ദിനങ്ങളിലായി നടന്ന ടെക്‌നിക്കല്‍ ഫെസ്റ്റ് ‘നൗക’യുടെ ഭാഗമായി ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് വെങ്ങരയുടെ നേതൃത്വത്തില്‍ ‘അട്ടയര്‍ സ്പെക്ട്ര’ എന്ന പേരില്‍ പ്രൊജക്റ്റ് എക്‌സിബിഷന്‍ നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ പരിപാടി ഉദ്ഘാടനം ചെയ്തു.ആര്‍.ഡി.ടി.ഇ.ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍ ജെ.എസ്.മുഖ്യാതിഥി ആയിരുന്നു.പ്രിന്‍സിപാള്‍ ഡോ.അഹമ്മദ് സെയിദ്ദ്.പി.ടി അധ്യക്ഷനായ ചടങ്ങില്‍ സഞ്ജന,റിഞ്ചു ബാലു, അശ്വതി എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് ജി.ഐ.എഫ്.ഡി.ചേളാരി,മങ്കട,കുറ്റിപ്പുറം,കൊണ്ടോട്ടി,മലാപ്പറമ്പ് എന്നീ സെന്ററുകളിലെ വിദ്യാര്‍ഥികളുടെ ഗാര്‍മെന്റ് ഷോ നടന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top