സംസ്ഥാന ബജറ്റ് 2022;പ്രതീക്ഷയോടെ കേരളം

ബജറ്റ് തല്‍സമയം

തിരുനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാറിന്റെ രണ്ടാമത്തെ പൂര്‍ണബജറ്റ് അവതരണം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു തുടങ്ങി. രാവിലെ ഒമ്പത് മണിയോടെയാണ് ബജറ്റ് അവതരണം തുടങ്ങിയത്.

ജിഎസ്ടി വരുമാനം കൂട്ടിയെന്ന് ധനമന്ത്രി.ആഗോള സമാധാന സെമിനാറിനായി രണ്ട് കോടി അനുവദിച്ചു, ഭക്ഷ്യ സുരക്ഷയ്ക്കായി 2000 കോടി, കേരളത്തിലെ സര്‍വകലാശാലകളില്‍ ഇന്റര്‍നാഷണല്‍ഹോസ്റ്റല്‍മുറികള്‍ നിര്‍മിക്കാനായി 100 കോടി അനുവദിച്ചു. പുതിയ 1500 ഹോസ്റ്റല്‍ മുറികള്‍ കൂടി തയ്യാറാക്കുമെന്നും ധനമന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമാറ്റമുണ്ടാക്കും.ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളോട് ചേര്‍ന്ന് 14 ജില്ലകളിലും സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകള്‍ സ്ഥാപിക്കും. ഇതിന് 25 കോടി അനുവദിച്ചു. സര്‍വകലാശാലകള്‍ക്കായി കിഫ്ബി വഴി 200 കോടി അനുവദിക്കും. ജില്ലകളില്‍ സ്‌കില്‍ പാര്‍ക്കുകള്‍ ആരംഭിക്കാനായി 350 കോടി അനുവദിച്ചു.

തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക്ഇന്നോവേഷന്‍ പാര്‍ക്ക് തുടങ്ങും. പദ്ധതിയ്ക്കായി കിഫ്ബി വഴി 100 കോടി അനുവദിക്കും.

സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇതിനായി പൊന്നും വിലയ്ക്ക് സ്ഥലം ഏറ്റടെുക്കും

കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി. 1000 കോടി മുതല്‍മുടക്കില്‍ 4 സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കും തിരുവനന്തപുരം,കൊച്ചി ,കോഴിക്കോട് വിമാനത്താവളങ്ങളോടു ചേര്‍ന്നു ഡിജിറ്റല്‍ സര്‍വകലാശാലയോടു ചേര്‍ന്നും പാര്‍ക്കുകള്‍.

ഇന്ത്യ ഇന്നോവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ പദ്ധതിക്ക് 150 കോടി.

കേരളത്തിന്റെ തനതായ വിഭവങ്ങള്‍ ഉത്പാദിപ്പിച്ച് വിപണം ചെയ്യാനായി 10 ഫുഡ് പാര്‍ക്കുകള്‍ തുടങ്ങാന്‍ 100 കോടി അനുവദിച്ചു.

പഴവര്‍ഗങ്ങള്‍ അടക്കമുള്ള പ്ലാന്റേഷന്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം.എന്നാല്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെടരുത്. തിരുവനന്തപുരത്ത് കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന് രണ്ട് കോടി. റബ്ബര്‍ സബ്‌സിഡിക്ക് 500 കോടി,.

റബ്ബറൈസ്ഡ് ടാറിങ് വ്യാപിപ്പിക്കും.ആദ്യഘട്ടമെന്ന നിലയില്‍ ഈ വര്‍ഷം 50 കോടി അനുവദിക്കും. വിമാനത്താവളങ്ങള്‍ക്ക് സമീപം ഇരട്ട ബ്ലോക്കുള്ള സയന്‍സ് പാര്‍ക്കുള്‍,ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്ക് സമീപം സയന്‍സ് പാര്‍ക്ക്, പദ്ധതികള്‍ക്കായി 200 കോടി.

2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സാധ്യമാക്കും.

മരച്ചീനിയില്‍ നിന്ന് മദ്യംനിര്‍മിക്കാനുള്ള ഗവേഷണത്തിന് രണ്ട് കോടി.
കായലുകളുടെയും നദികളുടെയും അടിത്തട്ടില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കാന്‍ ജലാശയ ശുചിത്വസാഗരം പദ്ധതി കേരളമെങ്ങും വ്യാപിപ്പിക്കും.

Share news
error: Content is protected !!
Scroll to Top