മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ്, ഗവേഷണത്തിന് 2 കോടി

മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് എഥനോള്‍ ഉണ്ടാക്കുന്നതിനുള്ള ഗവേഷണത്തിന് സംസ്ഥാന ബജറ്റില്‍ രണ്ട് കോടി അനുവദിച്ചു. വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കുമെന്ന് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.

കാര്‍ഷിക മേഖലക്ക് വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. റബ്ബര്‍ സബ്‌സിഡിക്ക് 500 കോടി അനുവദിച്ചു. തോട്ട ഭൂമിയില്‍ പുതിയ വിളകള്‍ അനുവദിക്കും. ഇതിനായി നിയമത്തില്‍ ഭേദഗതി കൊണ്ട് വരേണ്ടതുണ്ട്.

10 മിനി ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി അനുവദിച്ചു. 175 കോടി ചെലവില്‍ ഏഴ് ജില്ലകളില്‍ അഗ്രിടെക് ഫെസിലിറ്റി സെന്ററുകള്‍. സിയാല്‍ മാതൃകയില്‍ കാര്‍ഷിക മാര്‍ക്കറ്റിങ് കമ്പനി സ്ഥാപിക്കാന്‍ 20
കോടി അനുവദിച്ചു. നെല്ലിന്റെ താങ്ങുവില കൂട്ടി. 28 രൂപ 20 പൈസ ആയാണ് ഉയര്‍ത്തിയത്. നെല്‍കൃഷി വികസനത്തിന് 76 കോടി അനുവദിച്ചു.

 

Share news
error: Content is protected !!
Scroll to Top