എന്റെ കമ്യൂണിസ്റ്റ് ബന്ധം അടയാളപ്പെടുത്താന്‍ പേര് തന്നെ ധാരാളം; സദസ്സിനെ ആവേശത്തിലാക്കി എംകെ സ്റ്റാലിന്‍

കണ്ണൂര്‍ :തന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടിബന്ധത്തെ അടയാളപ്പെടുത്താന്‍ തന്റെ പേരുതന്നെ ധാരാളമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അതുകൊണ്ട് സിപിഎം സമ്മേളനത്തില്‍ വന്നത് മുഖ്യമന്ത്രിയായിട്ടോ ഒരു പാര്‍ട്ടിയുടെ നേതാവായിട്ടോ അല്ലെന്നും മറിച്ച് നിങ്ങളിലൊരാളായിട്ടാണെന്നും സ്റ്റാലിന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടന്ന സെമിനാര്‍ വേദിയിലായിരുന്നു സദസ്സിനെ ആവേശത്തിലാഴ്ത്തിയ സ്റ്റാലിന്റെ പ്രസംഗം.

കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനേയും സ്റ്റാലിന്‍ അനുമോദിച്ചു. മുഖ്യമന്ത്രിയുടെ കടമകള്‍ നിര്‍വഹിക്കുന്നതു കൊണ്ട് മാത്രമല്ല അദ്ദേഹം മറ്റുള്ള മുഖ്യമന്ത്രിമാരില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതെന്നും, മതേതരത്വം, തുല്യത, സ്ത്രീ അവകാശങ്ങള്‍ സ്‌റ്റേറ്റ് അവകാശങ്ങള്‍ ഇതിന്റെയൊക്കെ മുഖമാണെന്ന് പിണറായി എന്നും സ്റ്റാലിന്‍ പറഞ്ഞു.

വന്‍ സദസ്സാണ് സ്റ്റാലിനും, കെവി തോമസും, മുഖ്യമന്ത്രി പിണറായിയും പങ്കെടുത്ത സെമിനാറില്‍ ശ്രോതാക്കളായെത്തിയത്.

Share news
error: Content is protected !!
Scroll to Top