സ്റ്റാഫ് നഴ്‌സ് നിയമനം

മലപ്പുറം:ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡേകെയര്‍ സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 13ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫിസില്‍ (ആരോഗ്യം) നടക്കും.

യോഗ്യത: പ്ലസ്ടു സയന്‍സ്, ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, സൈക്യാട്രിയില്‍ ഒരു വര്‍ഷത്തെ പരിചയം. അപേക്ഷകര്‍ കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈവ്‌സ് കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരാകണം. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം.

Share news
error: Content is protected !!
Scroll to Top