എസ്.എസ്.എല്‍.സി ഫലമറിയാം ‘പി.ആര്‍.ഡി ലൈവ്’ ആപ്പില്‍

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പി.ആര്‍.ഡി ലൈവ്’ മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാം. തിങ്കളാഴ്ച ഔദ്യോഗികമായി ഫല പ്രഖ്യാപനം നടന്നാലുടന്‍ ആപ്പില്‍ ഫലം ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്പര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും.

ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ ‘പി.ആര്‍.ഡി ലൈവ്’ ഗൂഗിള്‍ പ്ലേ സ്റ്റോറി ലും ആപ്പ് സ്റ്റോറി ലും ലഭ്യമാണ്.

Share news
error: Content is protected !!
Scroll to Top