ഫൈസല്‍ ഇയ്യഞ്ചേരിക്ക് മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ്

കൊയിലാണ്ടി:ഫൈസല്‍ ഇയ്യഞ്ചേരിക്ക് ബഹ്‌റൈന്‍ കേരളീയ സമാജത്തിന്റെ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ്. കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയായ ഇയ്യഞ്ചേരി വീട്ടില്‍ ഫൈസല്‍ പത്ത് വര്‍ഷത്തോളമായി ബഹ്റൈനില്‍ പ്രവാസിയാണ്. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചതിനാലാണ് അവാര്‍ഡ്.

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ വെച്ചു നടന്ന പരിപാടിയില്‍ ബഹ്റൈന്‍ ലേബര്‍ അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ ഹൈക്കി ഫൈസല്‍ ഇയ്യഞ്ചേരിക്ക് സാമൂഹിക പ്രവര്‍ത്തകനുള്ള അവാര്‍ഡ് സമ്മാനിച്ചു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സംഘടനയായ നെസ്റ്റ് കൊയിലാണ്ടിയുടെ എക്‌സികുട്ടീവ് മെമ്പറും കൊയിലാണ്ടി കൂട്ടം ബഹ്റൈന്‍ ചാപ്റ്റര്‍ സജീവ പ്രവത്തകനും എക്‌സിക്യൂട്ടീവ് അംഗവുമാണ് ഫൈസല്‍ ഇയ്യഞ്ചേരി.

Related Articles