Section

malabari-logo-mobile

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി

HIGHLIGHTS : SSLC and Plus Two exams changed

തിരുവനന്തപുരം : എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രകാരം പരീക്ഷകള്‍ ഏപ്രില്‍ എട്ട് മുതല്‍ ആരംഭിക്കും. ഈ മാസം 17-ന് നടക്കാനിരുന്ന പരീക്ഷയാണ് തിരഞ്ഞെടുപ്പ് ജോലികള്‍ കണക്കിലെടുത്ത് മാറ്റിയത്. ഏപ്രില്‍ 6ന് പോളിങ് അവസാനിച്ച ശേഷം ഏപ്രില്‍ 8-ന് പരീക്ഷകള്‍ ആരംഭിക്കും.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം ലഭിച്ചു. ഇത് സര്‍ക്കാരിനെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

sameeksha-malabarinews

10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനമെടുത്തത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം നല്‍കിയ അപേക്ഷയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയത്. അദ്ധ്യാപകരുടെ പരീക്ഷാഡ്യൂട്ടിയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ സ്‌കൂളുകള്‍ നേരത്തെത്തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറ്റെടുത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. പരീക്ഷ മാറ്റണമെന്ന് ഇടത് അദ്ധ്യാപക സംഘടനകള്‍ നിലപാടെടുത്തപ്പോള്‍ വേണ്ടെന്ന നിലപാടായിരുന്നു പ്രതിപക്ഷസംഘടനകള്‍ക്ക്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!