Section

malabari-logo-mobile

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല; കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ്

HIGHLIGHTS : No change for SSLC and Plus Two exams; The Department of Education says Covid will meet the standards

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. നേരത്തെ നിശ്ചയിച്ച പ്രകാരം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും പുരോഗമിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യവുമായി ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വെച്ചിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

sameeksha-malabarinews

അതേസമയം കോവിഡ് കേസുകളില്‍ ഉണ്ടാവുന്ന വര്‍ധനവ് കണക്കിലെടുത്ത് സംസ്ഥാനത്തെ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കേരള, എം ജി, കാലിക്കറ്റ് കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെയും മലയാളം, സാങ്കേതിക സര്‍വകലാശാലകളിലേയും പരീക്ഷകള്‍ ആണ് മാറ്റിയത്.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ ഉണ്ടാവുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!