Section

malabari-logo-mobile

എസ്എസ്എല്‍സി-പ്ലസ്ടു പരീക്ഷ; സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം

HIGHLIGHTS : SSLC-Plus exam; Safety standards must be strictly adhered to

തിരുവനന്തപുരം:എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി ,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂര്‍ത്തികരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍.

അധ്യാപകരും ജീവനക്കാരും പരീക്ഷ കേന്ദ്രത്തില്‍ നിര്‍ബനന്ധമായും ട്രിപ്പിള്‍ ലെയര്‍ മാസ്‌ക് ഉപയോഗിക്കണം. വിദ്യാര്‍ത്ഥികള്‍ കഴിയുന്നതും ട്രിപ്പിള്‍ലയര്‍ മാസ്‌ക് ധരിക്കണം. ഈ കാര്യംചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തണം.

sameeksha-malabarinews

സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് ശരീരോഷ്മാവ് പരിശോധിച്ച ശേഷമേ പ്രവേശിക്കാവു.കോവിഡ് പോസറ്റീവായ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ പ്രത്യേകമായി സ്വീകരിച്ച് മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി.പരീക്ഷാ കേന്ദ്രത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തിചേരുന്നതിനുള്ള ഗതാഗത സൗകര്യം ഉറപ്പുവരുത്താന്‍ പ്രധാനഅധ്യാപകര്‍ നടപടി സ്വീകരിക്കണം. ഓരോ പരീക്ഷ കേന്ദ്രത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിക്കപ്പെടുന്നതിന് ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധ സംഘടനകളുടെയും പിടിഎ/എസ് എംസി തുടങ്ങിയരുടെ പൂര്‍ണ സഹകരണവും സാന്നിധ്യവും ലഭ്യമാക്കുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!