
തിരുവനന്തപുരം : സംസ്ഥാനത്ത് മാര്‍ച്ച് അഞ്ചിന് ആരംഭിച്ച എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും. ബയോളജിയാണ് അവസാന പരീക്ഷ.
പരീക്ഷകൾ പൂർത്തിയാകുന്നതോടെ അടുത്ത ഘട്ടമായ മൂല്യനിർണയത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടക്കും.ഏപ്രില്‍ 16നാണ് മൂല്യനിര്‍ണയം ആരംഭിക്കുക. ഏപ്രിൽ ആറ് മുതൽ 25 വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മൂല്യനിർണയ തീയതികൾ പുനഃക്രമീകരിക്കുകയായിരുന്നു. മേയ് എട്ടിനാണ് ഫല പ്രഖ്യാപനം.
സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായി 13 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഫല പ്രഖ്യാപനം മുന്‍ നിശ്ചയിച്ചതില്‍ നിന്നും വൈകാനും സാധ്യതയുണ്ടെന്നാണ് സൂചന.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




