Section

malabari-logo-mobile

സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും

HIGHLIGHTS : The SSLC examination in the state will end today

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ ഇന്ന് അവസാനിക്കും. കോവിഡ് വ്യാപനഘട്ടത്തിലെ ആശങ്കകള്‍ മറികടന്നാണ് പരീക്ഷ പൂര്‍ത്തിയാകുന്നത്. കര്‍ശന കോവിഡ് മാനദണ്ഡ പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നത്.

കോവിഡ് വ്യാപന ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കിയാണ് പരീക്ഷ പൂര്‍ത്തിയാകുന്നത്. 4,22,226 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുത്തിയത്. ഒന്നാംഭാഷ പാര്‍ട്ട് രണ്ടിന്റെ പരീക്ഷയോടെയാണ് സമാപനം. മേയ് 14 ന് മൂല്യനിര്‍ണയം ആരംഭിക്കുകയാണ് ലക്ഷ്യം.

sameeksha-malabarinews

മാര്‍ച്ചില്‍ നടത്താന്‍ തീരുമാനിച്ച എസ് എസ് എല്‍ സി പരീക്ഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് പുന:ക്രമീകരിച്ചത്. ഏപ്രിലില്‍ കോവിഡ് രൂക്ഷമായെങ്കിലും കൃത്യമായി കൊവിഡ് മാനദണ്ഡം പാലിച്ചും പ്രത്യേക സുരക്ഷ സ്‌കൂളുകളില്‍ ഒരുക്കിയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷയുമായി മുന്നോട്ട് പോയത്. കൃത്യമായി പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ നിലപാടിന്റെ വിജയം കൂടിയാകുകയാണിത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ തിങ്കളാഴ്ച പൂര്‍ത്തിയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!