Section

malabari-logo-mobile

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20ന് ;ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും

HIGHLIGHTS : SSLC exam result on May 20; Schools will open on June 1

തിരുവനന്തപുരം:ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം 25 ന് മുന്‍പ് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു

4,19,554 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.

sameeksha-malabarinews

ഇത്തവണ പാഠ്യേതര വിഷയങ്ങളില്‍ മികവുതെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് അദ്ധ്യയന വര്‍ഷങ്ങളിലും ഗ്രേസ്മാര്‍ക്ക് നല്‍കിയിരുന്നില്ല.

ജൂണ്‍ ഒന്നിന് തന്നെ പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

80 ശതമാനം പാഠപുസ്തകങ്ങളും കുട്ടികളിലേക്ക് എത്തിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.യൂണിഫോം വിതരണം ഏതാണ്ട് പൂര്‍ത്തിയായതായും സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ക്രമീകരണങ്ങളും മെയ് 25 ന് മുന്‍പ് തന്നെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!