Section

malabari-logo-mobile

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് 26ന് തുടങ്ങും

HIGHLIGHTS : തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കുന്ന തിയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി വിദ്യാര...

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിക്കുന്ന തിയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 26 ന് കണക്ക്, 27 ന് ഫിസിക്‌സ്, 28 ന് കെമിസ്ട്രി. ഉച്ചകഴിഞ്ഞാണ് പരീക്ഷകള്‍ ഉണ്ടായിരിക്കുക.

പ്ലസ്ടു പരീക്ഷകള്‍ 26 ന് രാവിലെ നടത്തും. വിവിധ വിഭാഗങ്ങളിലായി നാലു പരീക്ഷകളാണ് പ്ലസ് ടുവിന് നടക്കാനുള്ളത്.

sameeksha-malabarinews

പരീക്ഷ ഹാളുകളില്‍ സാമൂഹ്യ അകലം നിര്‍ബന്ധമായും പാലിക്കണം, സാനിറ്റൈസറും മാസ്‌കും നിര്‍ബന്ധമാണ്. ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളു. വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ ഇറങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!