പരപ്പനങ്ങാടി: കോവിഡിനെ പ്രതിരോധിക്കാന്‍ വിശ്രമില്ലാതെ രാപ്പകല്‍ ഭേദമില്ലാതെ കൃത്യനിര്‍വഹണം നടത്തി വരുന്ന പൊലീസ് ,ആരോഗ്യ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാമ്പഴ കിറ്റ് നല്‍കി ലയണ്‍സ് ക്ലബ്ബ് ആദരിച്ചു.
കൊറോണ വ്യാപനത്തോടെ പ്രതിസന്ധിയിലായ മുതലമടയിലെ മാമ്പഴ കര്‍ഷകര്‍ക്ക് കൈതാങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ലയണ്‍സ് ക്ലബ് പരപ്പനങ്ങാടി ചാപ്റ്റര്‍ ഭാരവാഹികള്‍ അവരില്‍ നിന്ന് മാമ്പഴം വാങ്ങി പൊലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും സമ്മാനിച്ചത്.
പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനില്‍ വെച്ച് നടന്ന ചടങ്ങില്‍ എസ്എച്ച്ഒ ഹണി.കെ.ദാസ്, എസ് ഐ രാജേന്ദ്രന്‍ നായര്‍, വനിത എസ് ഐ കെ.പി വിമല, ലയണ്‍സ് ക്ലബ് പ്രസിഡന്റ് നിയാസ് പുളിക്കലകത്ത്, ഗഫൂര്‍ കുഞ്ഞാവാസ്, സി.പി മൃണാള്‍, കെ. മുരളീധരന്‍, അഡ്വ.ഹനീഫ, അന്‍സാര്‍ അഹമ്മദ്, പി കെ മനോജ് എന്നിവര്‍ പങ്കെടുത്തു.




