ഒളിംപിക്സ് സമാപനത്തില്‍ ശ്രീജേഷും മനു ഭാകറും ഇന്ത്യന്‍ പതാകയേന്തും

പാരിസ്: ഒളിംപിക്സ് സമാപനത്തില്‍ ഇതിഹാസ ഗോള്‍ കീപ്പറും മലയാളിയുമായ പിആര്‍ ശ്രീജേഷ് ഇന്ത്യന്‍ പതാകയേന്തും. ഷൂട്ടിങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രമെഴുതിയ വനിതാ താരം മനു ഭാകറും ശ്രജേഷിനൊപ്പം ഇന്ത്യന്‍ പതാകയേന്തും. ഞായറാഴ്ചയാണ് ഒളിംപിക്സ് സമാപനം.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനാണ് മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തുന്ന താരങ്ങളുടെ പേരുകള്‍ പുറത്തു വിട്ടത്. ഉദ്ഘാടന മാര്‍ച്ച് പാസ്റ്റില്‍ അജാന്ത ശരത് കമലും പിവി സിന്ധുവുമായിരുന്നു ഇന്ത്യന്‍ പതാകയേന്തിയത്.

കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരത്തില്‍ സ്പെയിനിനെ വീഴ്ത്തി ഒളിംപിക്സ് വെങ്കലവുമായാണ് ശ്രീജേഷ് വിരമിച്ചത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് മനുവിന്റെ വെങ്കല നേട്ടം. ഇതേ ഇനത്തിന്റെ മിക്സഡ് പോരാട്ടത്തിലും മറ്റൊരു വെങ്കലം. ഒളിംപിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മാറിയ മനു ഒറ്റ ഒളിംപിക്സില്‍ രണ്ട് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായും മാറിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top