ബ്രസീലില്‍ യാത്രവിമാനം തകര്‍ന്നുവീണു ; യാത്രക്കാരും ജീവനക്കാരും അടക്കം 62 പേര്‍ മരിച്ചു

സാവോപോളോ: ബ്രസീല്‍ 62 പേര്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു. യാത്രക്കാരും ജീവനക്കാരും അടക്കം 62 പേര്‍ മരിച്ചു. സാവോപോളോയിലേക്ക് പോയ എ.ടിആര്‍-72 വിമാനമാണ് ബ്രസീലിലെ വിന്‍ഹെഡോയില്‍ തകര്‍ന്നുവീണത്.

സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിന്‍ഹെഡോ നഗരത്തിലാണ് വിമാനം വീണതെന്ന് പ്രാദേശിക അഗ്‌നിശമന സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ഒരു വീട്ടുമുറ്റത്തേക്കാണ് വിമാനം പതിച്ചതെന്നാണ് വിവരം.

ദൃശ്യങ്ങളില്‍ വിമാനം ആടിയുലഞ്ഞ് താഴേക്ക് പതിക്കുന്നതും വ്യക്തമാകുന്നുണ്ട്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top